Hivision Channel

രണ്ട് ജില്ലകളില്‍ 5 ദിവസത്തേക്ക് ചൂട് ഇനിയും കൂടും

സംസ്ഥാനത്ത് വേനല്‍ മഴ പ്രതീക്ഷയ്ക്കിടെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രില്‍ 21 മുതല്‍ 25 വരെ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയാണ് എത്തുക. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും, (സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 21 മുതല്‍ 25 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *