
പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍ ഉടന്‍. പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാനാകും ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ വിവിധ സേനകള്‍ക്ക് ലഭ്യമാക്കുക.അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ദൃഷ്ടി-10 ഡ്രോണ്‍ വിതരണം ചെയ്യുന്നത്.
ദൃഷ്ടി -10 ഡ്രോണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകളില്‍ ആദ്യത്തേത്ത് മെയ് 18ന് ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കും. ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും.
തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. ഇതില്‍ ആ?ദ്യത്തേത് ജൂണ്‍ 18-ന് ഹൈദരാബാദില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സേനയ്ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിര്‍ത്തിയില്‍ പറന്ന് പ്രതിരോധം തീര്‍ക്കാന്‍ സേനയ്ക്ക് മുതല്‍ക്കൂട്ടാകും ദൃഷ്ടി-10.
30,000 അടി ഉയരത്തില്‍ 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ദൃഷ്ടി-10-ന് സാധിക്കും. തുടര്‍ച്ചയായി 36 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കും. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷന്‍സ് റിലേ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.














