Hivision Channel

സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളില്‍ ഉള്‍പ്പെട്ടത് 70 വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളില്‍ ഉള്‍പ്പെട്ടത് 70 വിദ്യാര്‍ത്ഥികള്‍. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 45 കേസുകളാണ് കോട്ടയത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. നാര്‍ക്കോട്ടിക് കേസുകളില്‍ എറണാകുളവും കോട്ടയവുമാണ് മുന്നില്‍.

എറണാകുളത്ത് 19 ഉം തിരുവനന്തപുരത്ത് 5 ഉം വയനാട് ഒന്നും കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിസംഘത്തിന്റെ കാരിയറായി വിദ്യാര്‍ത്ഥികള്‍ മാറുന്നതായി കണക്കുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയും.

15 മാസത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 23387 അബ്കാരി കേസുകളും 9889 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തുമാണ് കൂടുതല്‍ കേസുകള്‍. എറണാകുളത്ത് 1141 കേസുകും കോട്ടയത്ത് 1014 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ 700ന് മുകളില്‍ കേസുകളാണ് എടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *