Hivision Channel

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബധിരനെന്നോ കേള്‍വിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും ഉള്‍പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. കേള്‍വിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നല്‍കിയ ഹര്‍ജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

Leave a Comment

Your email address will not be published. Required fields are marked *