ഇരിട്ടി:കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനും പുതിയൊരു കാര്‍ഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി ഇരിട്ടി ഫെഡ്ഫാം ഫാര്‍മേഴ്സ് ക്ലബ് പ്രവര്‍ത്തകര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളിലും കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിലും കുട്ടികള്‍ക്ക് പയര്‍, തക്കാളി ,വെണ്ട,വഴുതന,കോവയ്ക്ക തുടങ്ങിയ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു.അങ്ങാടിക്കടവില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സന്തോഷ് നെടുങ്ങാട്ടും,കരിക്കോട്ടക്കരിയില്‍ ഹെഡ്മിസ്ട്രസ് മിനിമോളും സ്റ്റാഫംഗങ്ങളും നേതൃത്വം നല്കി.അയ്യങ്കുന്ന് പഞ്ചായത്ത് അംഗം സിബി വാഴക്കാല,ഫെഡ്ഫാം ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ജോസ്ജോര്‍ജ്,സെക്രട്ടറി എന്‍.വി ജോസഫ്,സിറിയക് പാറയ്ക്കല്‍,കുര്യന് മൈലാടിയില്‍,പി വി ജോസഫ് പാരിയ്ക്കാപ്പള്ളില് തുടങ്ങിയവര്‍ സംസാരിച്ചു.