Hivision Channel

മകരവിളക്ക്; 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു, സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി

മകരവിളക്കിന് വേണ്ട മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു. മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ കയറുന്ന ഉയര്‍ന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണില്‍ നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ചുമതല നിര്‍വഹിച്ചതെന്നും ശബരിമല സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ജനുവരി 14ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടര്‍ന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ വെച്ച് ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Leave a Comment

Your email address will not be published. Required fields are marked *