Hivision Channel

കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട,75കോടിയുടെ എംഡിഎംഎയുമായി 2 വിദേശവനിതകൾ ബംഗളൂരുവില്‍ പിടിയിൽ

75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ.ദില്ലിയിൽ നിന്ന് ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് സ്ത്രീകളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.ഓപ്പറേഷന് നേതൃത്വം നൽകിയത് മംഗളുരു പോലീസാണ്.ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.ബംഗളുരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായത് എന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *