
നേപ്പാളില്‍ വെച്ച് മെയ് 23 മുതല്‍ 28 വരെ നടക്കുന്ന ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്ന് ഒമ്പത് പേര്‍ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനം ആണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നേടി കൊടുത്തത്.തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ആയ എം അമയ,തനയ ദാസ്, കാതറിന്‍ ബിജു,നിയ റോസ് ബിജു, അമര്‍നാഥ് അനീഷ്,പി പാര്‍ഥിപ്,പേരാവൂര്‍ സെന്റ്‌ജോസഫ് ഹൈ സ്‌കൂള്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിവേദിത സി സതീഷ്,മണത്തണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനി ചൈതന്യ വിനോദ്,8ാം ക്ലാസ് വിദ്യാര്‍ത്ഥി ദിയ ആന്‍ ഡെന്നി
എന്നിവര്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ലങ്കാഡി ടീമില്‍ മെഡല്‍ നേട്ടത്തിനായി അണിനിരക്കും. പരീക്ഷ സമയം ആയത് കൊണ്ട് ഇപ്പോള്‍ വൈകുന്നേരം മാത്രം ആണ് പരിശീലനം നടക്കുന്നത് ഏപ്രില്‍ 1 മെയ് 20 വരെ ഇന്ത്യന്‍ ലങ്കാഡി ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ കുട്ടികള്‍ക്കുള്ള 50 ദിവസത്തെ ക്യാമ്പ് സെന്റ് ജോണ്‍സ് യൂ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍ക്കുക. മെയ്യ് 20 ന് വൈകുന്നേരം ടീം പുറപ്പെട്ട് 23 ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടീം മാനേജര്‍ തങ്കച്ചന്‍ കോക്കാട്ട്, കേരള സ്റ്റേറ്റ് ലങ്കാഡി അസോസിയേഷന്‍ സെക്രട്ടറി ഡോ.രജില സെല്‍വകുമാര്‍ എന്നിവര്‍ ടീമിനെ അനുഗമിക്കും.