Hivision Channel

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 3 തൊഴിലാളികള്‍ മരിച്ചു

തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ശിവകാശിക്കടുത്തുള്ള എം പുതുപട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജരത്തിനത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഫയര്‍വര്‍ക്ക്‌സ് എന്ന സ്വകാര്യ പടക്ക നിര്‍മ്മാണ യൂണിറ്റിലാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായി കത്തിനശിച്ചു. പരുക്കേറ്റ ഏഴ് പേര്‍ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് പേരും സ്ത്രീകളാണ്.

തൊഴിലാളികള്‍ പതിവ് പടക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ, രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ശിവകാശിയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ ശ്രമിച്ചു. പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി, തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇന്ത്യയിലെ പടക്ക വ്യവസായത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന ശിവകാശിയില്‍ മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *