
പേരാവൂര്‍: ഗ്രാമപഞ്ചായത്ത് അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ തദ്ദേശ സ്ഥാപന തല പരിശീലന ശില്പശാല പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശൈലജ ടീച്ചര്‍, ജയരാജന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍,പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍ എന്നിവര്‍ സംസാരിച്ചു.
















