വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂരിലെ ജനപ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ പഞ്ചായത്തിന്റെ ആവശ്യങ്ങളും അടിസ്ഥാന വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് സംഘം കൈമാറി. പഞ്ചായത്തിന്റെ പ്രമേയവും കൈമാറിയിട്ടുണ്ട്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയില്‍, ബാബു മാങ്കോട്ടില്‍, ഉഷ അശോക് കുമാര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കൊട്ടിയൂര്‍, അമ്പായത്തോട്, തലപ്പുഴ 44-ാം മൈല്‍ റോഡ് നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാകണം എന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ യൂസര്‍ ഏജന്‍സിയെ നിശ്ചയിക്കണമെന്നും വകുപ്പിന്റെ പൊതുമരാമത്ത് ഫണ്ട് വിനിയോഗത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നും പാലുകാച്ചിയിലേക്ക് ഉള്ള രണ്ട് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. ഇതിന് പുറമെ ആരോഗ്യ വകുപ്പില്‍ ഒഴിവുള്ള നാല് തസ്തികളില്‍ നിയമനങ്ങള്‍ നടത്തണ മെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം കൈമാറി. കൊട്ടിയൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലേക്ക് ഡോക്ടര്‍മാര്‍, സ്റ്റാഫ് എന്നിവരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും നിവേദനം നല്‍കി.