Hivision Channel

കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടി

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം നില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയ്യാറെടുപ്പ് നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എയര്‍ റെയിഡ് സൈറന്‍ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കല്‍ തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ആണ് നിര്‍ദേശം. ഇതനുസരിച്ച് 259 ഇടങ്ങളില്‍ ഇതിനായി നാളെ മോക് ഡ്രില്‍ നടത്തും.

Leave a Comment

Your email address will not be published. Required fields are marked *