
വന്യജീവി ആക്രമണത്തിൽ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ നിയമസഭയിൽ വിഷയം ചർച്ചയ്ക്ക് എടുക്കാനുള്ള മര്യാദ പോലും ഭരണപക്ഷം കാണിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പദ്ധതികൾ നടപ്പാക്കാൻ ഫണ്ട് അനുവദിക്കാറില്ല. ജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങളെ സർക്കാർ ഗൗരവമില്ലാതെ സമീപിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും സർക്കാർ പൂർണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം കോൺഗ്രസ് ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രധാന പരിഗണന നൽകുന്നതെന്നും മുന്നൊരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന ഉടൻ നടപ്പിലാക്കുന്നതോടൊപ്പം സംഘടനാപരമായ ശക്തിപ്പെടുത്തലുകൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.














