Hivision Channel

ചെങ്ങളായി ചുഴലി റോഡിലെ ഗര്‍ത്തം സോയില്‍ പൈപ്പിംഗ് മൂലം

ചെങ്ങളായി അരിമ്പ്ര ചുഴലി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ അസിസ്റ്റന്റ് ജിയോളജിസ്റ്റ് സ്ഥിരീകരിച്ചു. ഗര്‍ത്തത്തിന് നാല് മീറ്ററോളം ആഴമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിലെ ഗര്‍ത്തം നികത്തികൊണ്ടിരിക്കുകയാണ്.
റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒരു മീറ്ററിലേറെ ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടത്. നെല്ലിക്കുന്നിനടുത്തുള്ള ടര്‍ഫിനു സമീപമാണ് ഗര്‍ത്തം കണ്ടത്. ആറ് വര്‍ഷം മുമ്പ് സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കിയ റോഡാണിത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്റെ നേതൃത്വത്തില്‍ ജിയോളജി വകുപ്പിലെ ഓഫീസര്‍മാരും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *