Hivision Channel

തീപിടിച്ച കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്

കൊച്ചിയുടെ പുറംകടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തീരത്തേക്ക് എത്തിത്തുടങ്ങി. ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാന്‍ ഹായ് കപ്പലിലെ കണ്ടെയ്‌നറും ലൈഫ് ബോട്ടും അടിഞ്ഞത്.

ആലപ്പുഴയില്‍ പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്. കൊച്ചിയുടെ പുറംകടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലിലെ ലൈഫ് ബോട്ടാണ് തീരത്തടിഞ്ഞത്. ലൈഫ് ബോട്ടില്‍ വാന്‍ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്‌നര്‍ അടിഞ്ഞത്. വാന്‍ ഹായ് കപ്പലിലെ കണ്ടെയ്‌നര്‍ ആണെന്നാണ് നിഗമനം.

കൊച്ചി,ആലപ്പുഴ,കൊല്ലം തുടങ്ങിയ തീരങ്ങളില്‍ കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകളടക്കം അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രി കൊല്ലം ആലപ്പാട് തീരത്ത് ഭാഗികമായി കത്തിയ നിലയില്‍ ഒരു ബാരല്‍ അടിഞ്ഞിരുന്നു. എന്നാല്‍, കപ്പലിന് തീപിടിത്തമുണ്ടായ സംഭവത്തില്‍ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *