Hivision Channel

നിപ; ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആന്റി ബോഡി നല്‍കിയിരിക്കുകയാണ്. 12 മണിവരെ ആന്റി ബോഡി മെഡിസിന്‍ നല്‍കും. അണുബാധ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്ക പട്ടികയില്‍ 173 പേരാണ് ഉള്ളത്. ഇതില്‍ നൂറു പേര്‍ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. ഹൈറിസ്‌ക് കൊണ്ടാക്റ്റുകളില്‍ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7 പേര്‍ ചകിത്സയില്‍ കഴിയുകയാണ്. 4 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങള്‍ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഹൗസ് സര്‍വേ നടത്താനാണ് തീരുമാനം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കമ്മിറ്റികള്‍ രൂപീകരിച്ചു. സംശയ നിവാരണത്തിന് കോള്‍ സെന്റര്‍ സജ്ജമാണ്.

പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പും അവരവരുടേതായ പരിശോധനകള്‍ നടത്തുന്നുണ്ട്. മൃഗങ്ങളുടെ അസ്വാഭാവികമായ മരണം പ്രദേശത്ത് ഉണ്ടായിട്ടുണ്ടോയിയെന്ന് പരിശോധിക്കുകയാണ്. വവ്വാലുകളുടെ സാമ്പിളുകള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അതികാരമില്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ട. ക്വാറന്റൈന്‍ കണ്ടെയ്ന്‍മെന്റ്റ് സോണുകളില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ പകരം സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ മികവോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിപ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *