Hivision Channel

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റില്‍ ഉള്ള നാലു പേര്‍ ഐസൊലേഷനില്‍ തുടരുകയാണ്. ഇന്ന് 3 പേരുടെ സാമ്പിള്‍ പരിശോധന ഫലം വരും. 208 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്.

Leave a Comment

Your email address will not be published. Required fields are marked *