
എറണാകുളം പുത്തന്‍കുരിശില്‍ പട്ടിക്കുട്ടിയോട് കൊടുംക്രൂരത. മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ മുഖത്ത് രാസവസ്തു ഒഴിച്ചതായി പരാതി. അയല്‍വാസിക്കെതിരെയാണ് ആരോപണം. രാസവസ്തു മുഖത്ത് ഒഴിച്ചതോടെ പട്ടിക്കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മോനിപ്പിള്ളി സ്വദേശി നയന മോളാണ് പുത്തന്‍ കുരിശു പോലീസില്‍ പരാതി നല്‍കിയത്. രണ്ട് ദിവസം മുന്‍പാണ് സംഭവം ഉണ്ടായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പട്ടിക്കുട്ടിയോട് ക്രൂരത ചെയ്തത്. രാസവസ്തു വായിലൂടെ ശരീരത്തിലെത്തിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് നേരത്തെ അയല്‍വാസി പട്ടിക്കുട്ടിയെ ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.
പട്ടിക്കുട്ടിയുടെ കൈയില്‍ ചവിട്ടിപിടിച്ചതിനാല്‍ കൈയിലെ അസ്ഥികള്‍ക്കും പൊട്ടല്‍ സംഭവിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയല്‍വാസിയാണോ ക്രൂരതയ്ക്ക് പിന്നിലെന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.














