
ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്പതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി സദാനന്ദന്‍ നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വെസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍ ഫോറിന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുകയും അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളു പരിണിച്ച് രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ അധികാരമുണ്ട്. കേരളത്തില്‍നിന്ന് പി.ടി ഉഷ, സുരേഷ്‌ഗോപി തുടങ്ങവര്‍ രാജ്യസഭാംഗങ്ങളായിരുന്നു.














