Hivision Channel

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അതികായന്‍ ഓപ്പണ്‍ എഐ, സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ബ്രൗസര്‍ ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. ഗൂഗിളിന്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഓപ്പണ്‍ എഐയുടെ ഈ നിര്‍ണായക നീക്കം.

ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇന്റര്‍ഫേസ് ആയിരിക്കും ഓപ്പണ്‍ എഐ വെബ് ബ്രൗസറിന്റെ പ്രധാന ആകര്‍ഷണം. ഇത് വഴി നിരവധി ടാബുകള്‍ തുറക്കുന്നതിന്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിന്റെയും ആവശ്യം ഇല്ലാതാകും. AIയുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതല്‍ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പണ്‍ എഐയുടെ ലക്ഷ്യം.

സാധാരണ വെബ് ബ്രൗസറുകളും സെര്‍ച്ച് എഞ്ചിനുകളും വെബ് പേജുകളിലേക്കുള്ള ഒരു ഇടനിലക്കാര്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ എഐയുടെ പുതിയ ബ്രൗസര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകള്‍ സമന്വയിപ്പിച്ചായിരിക്കും എത്തുക. ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകള്‍ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ കാര്യങ്ങള്‍ ബ്രൗസര്‍ വിന്‍ഡോയില്‍ നിന്ന് പുറത്തുപോകാതെ തന്നെ ചെയ്യാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും കാര്യക്ഷമവുമായ വെബ് അനുഭവം നല്‍കാന്‍ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *