Hivision Channel

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സംസ്ഥാനം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സംസ്ഥാനം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. ഹര്‍ജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീല്‍ നല്‍കിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വര്‍ഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ മാറ്റം അടുത്ത വര്‍ഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയില്‍ പറഞ്ഞു. കേരള സിലബസ് വിദ്യാര്‍ഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വിവേചനം എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് മാറ്റം സര്‍ക്കാര്‍ വരുത്തിയത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. അതേസമയം അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ മാറിയിരിക്കുന്നത്. നിലവില്‍ ഇപ്പോള്‍ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികള്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ അതില്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *