Hivision Channel

ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും കരാറില്‍ ഒപ്പുവെച്ചു.

ഇന്ത്യയില്‍ നിന്ന് യു.കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങള്‍ക്കും തീരുവ ഒഴിവാകും. ആഭരണങ്ങള്‍ രത്‌നങ്ങള്‍ തുണിത്തരങ്ങള്‍ ഇലക്ട്രോണിക്‌സ് എന്നിവയുടെ നിലവിലെ തീരുവ ഒഴിവാകും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വര്‍ധിപ്പിക്കാനും തീരുമാനം.

വ്യാപര കരാറില്‍ ഇന്ത്യയോട് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മാര്‍ നന്ദി അറിയിച്ചു. ഇന്ത്യയും യുകെയും തമ്മില്‍ കാലങ്ങളായി ബന്ധമുണ്ട്. സാങ്കേതിക വിദ്യ , സുരക്ഷ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകും. കരാറിന്റെ ഗുണം ഇന്ത്യക്കും യു. കെ ക്കും ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും കെയര്‍ സ്റ്റാര്‍മാര്‍ അറിയിച്ചു.

ഇന്ന് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയിലെ ഭക്ഷ്യം, വസ്ത്രം ,ആഭരണം, സമുദ്ര ഉല്‍പന്നങ്ങള്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകള്‍ക്ക് കരാറിന്റെ ഗുണം ലഭിക്കും. യു കെയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വ്യോമയാന യന്ത്രഭാഗങ്ങള്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *