
വയനാട് വാഴവറ്റയില്‍ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഇവര്‍ നടത്തിയ കോഴി ഫാമില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. രാവിലെ സ്ഥലം ഉടമ ഫാമില്‍ പരിശോധന നടത്തിയപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പര്‍ വയറില്‍ നിന്ന് ഇരുവര്‍ക്കും ഷോക്കേറ്റ്താകാന്‍ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. കെ എസ് ഇ ബി ഉദ്യോഗസ്ഥരും പൊലീസും ഫാമില്‍ പരിശോധന നടത്തി.














