
ഇരിട്ടി:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തില്ലങ്കേരി മണ്ഡലം ജവഹര്‍ ബാല മഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി പാറട്ടെ പരിപാടി സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി ദേശീയ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.മണ്ഡലം ചെയര്മാന് പി ജിജീഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി മോഹനന്, കെ പി പത്മനാഭന് , പി വി സുരേന്ദ്രന് , ധനേഷ് പടിക്കച്ചാല്‍, ഡോക്ടര്‍ മുഹമ്മദ്, പി വി ശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.














