
പേരാവൂര്‍:രാജീവ് ഫൗണ്ടേഷന്റെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ ചെയര്‍മാനുള്ള രാജീവ് സദ്ഭാവനാ പുരസ്‌ക്കാരം, ന്യൂഡല്‍ഹി ആന്ധ്രാ ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് എം.കെ.പ്രേമചന്ദ്രന്‍ എം.പി.യില്‍ നിന്ന് രാജീവ് ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലാ ചെയര്‍മാനും ഡി.സി.സി. ജനറല്‍ സെക്രട്ടറിയും , പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബൈജു വര്‍ഗീസ് ഏറ്റുവാങ്ങി.














