Hivision Channel

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കാന്‍ ഐഐടി റൂര്‍ക്കി പഠന സംഘം കണിച്ചാറില്‍

കണിച്ചാര്‍:ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ലിവിങ് ലാബ് പദ്ധതിയോടനുബന്ധിച്ച് ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു മുന്നോടിയായി ഐ ഐ ടി റൂര്‍ക്കിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരുമടങ്ങുന്ന ഒന്‍പതംഗ പഠനസംഘം കണിച്ചാറില്‍ എത്തി. ചീഫ് സയന്റിസ്റ്റ് ഡി.പി. കാനുങ്കോ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കൗശിക് പണ്ഡിറ്റ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് അനിന്ദ്യ പെയ്ന്‍, പ്രൊഫ. പാണിഗ്രാഹി, റിസര്‍ച്ച് അസോസിയേറ്റ് ഋതേഷ് കുമാര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് അജയ് ദ്വിവേദി, ടെക്നിക്കല്‍ ഓഫീസര്‍ അജീത് സിംഗ് ഗഹര്‍വാര്‍, ടെക്നിക്കല്‍ ഓഫീസര്‍ ആദിത്യ ഭാസ്‌കര്‍ ഭഗത്, പ്രോജക്റ്റ് അസോസിയേറ്റ് നുനാവത് സുരേഷ് എന്നിവരാണ് കണിച്ചാറില്‍ എത്തിയത്.
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, റെസിലിയന്‍സ് ഓഫീസര്‍ കെ നിധിന്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.
ഭൂപ്രകൃതിക്കനുസരിച്ച് ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി അറിയുന്നതിന് സ്ഥാപിക്കേണ്ട സെന്‍സറുകള്‍ ഏതൊക്കെയെന്ന് വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് സംഘം പറഞ്ഞു. മണ്ണിന്റെ ഘടന, ഭൂപ്രകൃതി തുടങ്ങിയവ പഠനവിധേയമാക്കിയ ശേഷം സംഘം മടങ്ങും. അടുത്ത വര്‍ഷം ആദ്യത്തോടെ സെന്‍സറുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സംഘം പറഞ്ഞു. സെന്‍സറുകള്‍ക്കൊപ്പം ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനും സ്ഥാപിക്കും. ദുരന്ത സാധ്യതകള്‍ മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സംവിധാനമാണ് കണിച്ചാറില്‍ സ്ഥാപിക്കുക. പഠനസംഘം സെപ്റ്റംബര്‍ 23 വരെ കണിച്ചാറില്‍ തുടരും.

Leave a Comment

Your email address will not be published. Required fields are marked *