Hivision Channel

വീട്ടിലിരുന്ന് തന്നെ ഇനി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം;ഇ-ആധാര്‍ ആപ്പ് വരുന്നു

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഉടന്‍ തന്നെ ഇ-ആധാര്‍ എന്നൊരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ നേരിട്ട് പോകാതെ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എളുപ്പത്തില്‍ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും.

പുതിയ ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ചുള്ള ഫേസ് ഐഡി സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. ഇത് അപ്ഡേറ്റ് പ്രക്രിയ കൂടുതല്‍ സുരക്ഷിതവും ലളിതവുമാക്കും. ഇനി വിരലടയാളം, ഐറിസ് സ്‌കാനിംഗ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മാത്രമായിരിക്കും ആധാര്‍ എന്റോള്‍മെന്റ് സെന്ററുകള്‍ സന്ദര്‍ശിക്കേണ്ടി വരിക.

ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ പേപ്പര്‍ ജോലികള്‍ കുറയ്ക്കാം, തട്ടിപ്പുകള്‍ തടയാം, എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാം. റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സര്‍ക്കാര്‍ രേഖകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ വേഗത്തില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആപ്പ് സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *