Hivision Channel

ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം

പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകന്‍ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബര്‍ 12. ദേശീയ പക്ഷി നിരീക്ഷണ ദിനമായാണ് രാജ്യം ഈ ദിവസം ആഘോഷിക്കുന്നത്. 1896 നവംബര്‍ 12-ന് മുംബൈയിലാണ് ഡോ. സാലിം അലി ജനിച്ചത്. ഇന്ത്യയില്‍ വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് അടിസ്ഥാനം കുറിച്ചത് സാലിം അലിയായിരുന്നു. സാലിം അലിയുടെ ഇടപെടലാണ് സൈലന്റ് വാലി നാഷണല്‍ പാര്‍ക്കും ഭരത്പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വരുന്നതിന് കാരണമായത്.

ഇന്ത്യയില്‍ 1,340-ഓളം പക്ഷിഇനങ്ങള്‍ ഉണ്ട്. ഇതില്‍ 78 എന്‍ഡമിക് ഇനങ്ങളാണ്. പക്ഷിനിരീക്ഷണം പ്രകൃതിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. ഡോ. സാലിം അലി തട്ടേക്കറ്റ് പക്ഷിസങ്കേതത്തില്‍ 167 തരം പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി 253 തരം പക്ഷികള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *