Hivision Channel

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

കണ്ണൂര്‍:തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി നിയമിച്ചു. നവംബര്‍ 25 മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ ചെലവ് നിരീക്ഷകര്‍ ഇവരാണ്:
ജോഷോ ബെന്നറ്റ് ജോണ്‍: പയ്യന്നൂര്‍ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂര്‍ നഗരസഭ.
സുനില്‍ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂര്‍ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.
ഇര്‍ഷാദ് എം എസ്: ഇരിക്കൂര്‍ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.
അഗസ്റ്റിന്‍ ഒ കെ: പേരാവൂര്‍ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ. (കാസര്‍കോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക്, നീലേശ്വരം നഗരസഭ എന്നിവയും കൂടി)
വിപിന്‍ വിജയന്‍: പാനൂര്‍ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂര്‍ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.
വൈ അഹമ്മദ് കബീര്‍: എടക്കാട് ബ്ലോക്ക്, കണ്ണൂര്‍ ബ്ലോക്ക്.
സൂര്യനാരായണന്‍ എം.ഡി: കണ്ണൂര്‍ കോര്‍പറേഷന്‍.
നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *