Hivision Channel

എസ് രജനികാന്ത് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ആദ്യ ബി എല്‍ ഒ

കണ്ണൂര്‍ ജില്ലയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ആദ്യ ബി എല്‍ ഒ ആയി പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ 96ാം ബൂത്ത് ബി എല്‍ ഒ എസ്. രജനികാന്ത്. പയ്യന്നൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പ്ലാനിങ് ആന്‍ഡ് മോണിറ്ററിംഗ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. ജില്ലയില്‍ ഏറ്റവും ആദ്യം 100 ശതമാനം വിതരണവും കളക്ഷനും ഡിജിറ്റലൈസേഷനും എസ് രജനികാന്ത് പൂര്‍ത്തിയാക്കി. രജനികാന്തിന് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉപഹാരം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *