Hivision Channel

തീവ്ര ന്യൂനമര്‍ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേരളത്തില്‍ ഒറ്റപെട്ട മഴക്ക് സാധ്യത. ശ്രീലങ്കക്കും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലെ ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറും. വൈകാതെ യെമന്‍ നിര്‍ദേശിച്ച ‘ഡിറ്റ് വാ’ ചുഴലിക്കാറ്റായി മാറി തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരം വഴി വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി , ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട സെന്യാര്‍ വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *