Hivision Channel

തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 7 മുതല്‍ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 9 മുതല്‍ 11 വരെയുമാണ് മദ്യവില്‍പനയ്ക്ക് വിലക്ക്.

അതിര്‍ത്തി സംസ്ഥാങ്ങളായ തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ നിന്നും 3 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം സംസ്ഥാനം മുഴുവന്‍ ഡ്രൈ ഡേ ആയിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *