Hivision Channel

ഹരിപ്പാട് ഡയാലിസിസ് മരണം; ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ:ഡയാലിസിസിന് പിന്നാലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് കേസെടുത്ത് പോലീസ്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുടര്‍ന്നു മരിച്ച രണ്ടുപേരുടെയും കേസ് ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കും.ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ കേസ് ഷീറ്റ് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലേ മരണകാരണം ഉള്‍പ്പെടെ കണ്ടെത്താനാകൂ.സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണു നല്‍കിയതെന്നു ഡിഎംഒ അറിയിച്ചു.

29ന് ഡയാലിസിസിനെത്തുടര്‍ന്ന് 6 പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതില്‍ 3 പേരുടെ സ്ഥിതി മോശമായിരുന്നതിനാല്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുകയും അതില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണു മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *