
വയനാട് മാനന്തവാടി മെഡിക്കല് കോളേജിലെ ചികിത്സാ പിഴവില് കൂടുതല് അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നല്കുമെന്നും മന്ത്രി ഉറപ്പ് നല്കി. യുവതിയെ ഫോണില് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്ജ് സംസാരിച്ചു.














