
കണ്ണൂര്‍:കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയ ശേഷമാണ് മന്ത്രിക്ക് ക്ഷീണം അനുഭവപ്പെട്ടത്.














