Hivision Channel

ശബരിമല യുവതീപ്രവേശം; പുനഃ പരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്

ശബരിമലയിലെ യുവതീപ്രവേശന ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. ഹര്‍ജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.

ഏപ്രില്‍ 21ന് അധിക വാദം ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *