Hivision Channel

എറണാകുളത്ത് ഓയില്‍ കമ്പനിയില്‍ തീപിടിത്തം; ഒരു മരണം

എറണാകുളം എടയാര്‍ വ്യവസായ കേന്ദ്രത്തിലെ ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി ജി ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *