Hivision Channel

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ മൂല്യനിര്‍ണയം നടക്കുക. മൂല്യനിര്‍ണയം 72 ക്യാമ്പുകളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റേണല്‍ മാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകള്‍ക്ക് കുട്ടികളെ ചില സ്‌കൂളുകള്‍ നിര്‍ബന്ധപൂര്‍വ്വം ക്ലാസ്സെടുക്കുന്നു തൊഴില്‍ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തില്‍ നിന്ന് സ്‌കൂളുകള്‍ പിന്തിരിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയില്‍ 1158 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയില്‍ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വേഗത്തില്‍ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *