Hivision Channel

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സുഗമമാക്കുന്നതിന് വിവിധവകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഭക്തജനങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് കൂടുതല്‍ പൊലീസുകാരെയും ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ടീം ഉള്‍പ്പെടയുള്ളവയും വിന്യസിക്കുന്നതിന് തീരുമാനിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ജലഅതോറിറ്റി തലശ്ശേരി സബ്ഡിവിഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും വഴികളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ്, ദേവസ്വം എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നതിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ഉത്സവം നടത്തുന്നതിന് ശുചിത്വമിഷന്‍ നടപടികള്‍ സ്വീകരിക്കണം. ബി.എസ്.എന്‍.എല്‍ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സി മതിയായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എഡിഎം കലാ ഭാസ്‌കര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *