Hivision Channel

മത്സ്യബന്ധന ബോട്ടിന്റെ എന്‍ജിനില്‍ നിന്ന് പുക ശ്വസിച്ചു; കോഴിക്കോട് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എന്‍ജിനില്‍ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസ് വെന്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂര്‍ സ്വദേശി ഹനീഫ വെന്റിലേറ്ററിലാണ്.

നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂര്‍ പടിഞ്ഞാറ് 10 നോട്ടിക്കല്‍ അകലെയാണ് സംഭവം. ആയിഷ വണ്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ബോട്ടില്‍ വെള്ളം കയറി എന്ന സംശയത്തില്‍ എന്‍ജിന്‍ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. പിന്നീട് ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ മൂന്നുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *