
മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടര്‍ന്ന് ബിഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡന്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കി. കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം കാവല്‍ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായതായാണ് സംശയം. ഇവര്‍ക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.














