Hivision Channel

മുണ്ടത്തിക്കോട് അപകടം; തൃശൂര്‍ പൂരം വെടിക്കെട്ടില്‍ നിന്ന് പിന്‍മാറി തിരുവമ്പാടി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്‌ഫോടനത്തിന് പിന്നാലെ തൃശൂര്‍ പൂരം വെടിക്കെട്ടില്‍ നിന്ന് പിന്‍മാറി തിരുവമ്പാടി. പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്ന് അറിയിപ്പ്. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീര്‍ന്നെന്നും തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ആണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ്

Leave a Comment

Your email address will not be published. Required fields are marked *