Hivision Channel

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോ?ഗത്തില്‍ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയില്‍ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ ഉന്നതതല യോ?ഗത്തില്‍ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

ആഘോഷങ്ങള്‍ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. കുടമാറ്റം 15 മിനിട്ട് മാത്രമാകും ഉണ്ടാവുക. മത്സര കുടമാറ്റം പേരിന് മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി. ആനകളുടെ എണ്ണം കുറയ്ക്കില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *