Hivision Channel

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിക്ക് ഭക്ഷണം കൈമാറി

ഇരിട്ടി:ജെ സി ഐ ഇരിട്ടിയും ഇരിട്ടി പോലീസും ചേര്‍ന്ന് നടപ്പാക്കി വരുന്ന വിശപ്പു രഹിത ഇരിട്ടി ‘അന്നം അഭിമാനം’ പദ്ധതിക്കു ഇന്നത്തെ ഭക്ഷണം ഉള്‍പ്പെടെ 3 ദിവസത്തെ ഭക്ഷണം ശിവപുരത്തെ എ.പത്മനാഭന്‍ സുബേദാര്‍ മേജറിന്റെ ഒന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകന്‍ ഷജിത് ശിവപുരം, അലന്‍ സൂര്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി.ഇരിട്ടി പോലീസ് എസ് ഐ മാരായ മുഹമ്മദ് നജിം, ജയദര്‍ശന്‍, സീനിയര്‍ സി പി ഒ രതീഷ് എന്‍ എന്നിവര്‍ ഏറ്റുവാങ്ങി.പദ്ധതി കമ്മിറ്റി അംഗങ്ങളായ ഡോ ജി ശിവരാമകൃഷ്ണന്‍, കെ സുരേഷ് ബാബു, കെയര്‍ ടേക്കര്‍ സജീഷ് പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *