
പേരാവൂര്‍:സംസ്ഥാന മിനി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും,പരിശീലകനെയും സ്‌കൂള്‍ മാനേജമെന്റിന്റെയും,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ അനുമോദിച്ചു.
ആലക്കോട് പാടിയോട്ട്ച്ചാല്‍ ട്രൂ ലൈന്‍ ഇംഗ്ലീഷ് മിഡിയം സ്‌കൂളില്‍ നടന്ന കണ്ണൂര്‍ ജില്ല മിനി ബോയിസ്, ഗേള്‍സ് ഹാന്‍ഡ്‌ബോള്‍ ജില്ല സെലക്ഷന്‍ ട്രയല്‍സില്‍ ആരുഷി രാജേഷ്, നൈനിക വി സതീഷ്, അഡോണ മാത്യു, കെ എസ് റോസന്ന, ജൂലിയറ്റ് മാണി, ത്വയബ അന്‍സീര്‍,കെ എസ് പാര്‍വണ, ശിവന്യ ബിജു എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് 8 പേരും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് കെ. വാസുദേവ്,പി. പാര്‍ഥിപ്, ബിയോണ്‍ ദേവസ്യ പി ബിജു, ഋതുദേവ് രജിഷ് , വി. ഉമ്മര്‍ ഫൈസാന്‍,വി.മുഹമ്മദ്, വി മുഹമ്മദ് യാസീന്‍, ആദിന്‍ മാത്യു അജേഷ്,അനൈ കൃഷ്ണ 9 പേരും ഉള്‍പ്പെടെ 17 പേര്‍ സംസ്ഥാന മിനി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധികരിച്ചു സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.17 പേരും തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്. തൊണ്ടിയില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമി ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പി ടി എ വൈസ് പ്രസിഡന്റും, സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രസിഡന്റും ആയ തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികളുടെ പരിശീലകന്‍.ഈ മാസം 23,24 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധികരിച്ച് ഇവര്‍ പങ്കെടുക്കും.അസി. വികാരി. ഫാ.സെബിന്‍ പലയ്ക്കല്‍, ഫാ. സിറില്‍ ചെറുകര കുന്നേല്‍, ഹെഡ്മാസ്റ്റര്‍,മാത്യു ജോസഫ്, ജാക്‌സണ്‍ മൈക്കള്‍, നീനു ജോസഫ്, ഷൈന്‍ എം ജോസഫ് , റൂബി മോള്‍ ജോസഫ് എന്നിവര്‍ അനുമോദന ചടങ്ങിന് നേതൃത്വം നല്‍കി














