Hivision Channel

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

ഇരിട്ടി:കുന്നോത്ത് ഫൊറോനാ ഇടവക എ കെ സി സി യൂണിററും മട്ടന്നൂര്‍ നേത്രജ്യോതി കണ്ണാശുപത്രിയും ചേര്‍ന്ന് കുന്നോത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. എ കെ സി സി ഡയറക്ടര്‍ ഫാ. ജോണ്‍ വലിയ പറമ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് എന്‍. വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ബെണി പുതിയാമ്പുറം,തങ്കച്ചന്‍ തുരുത്തിമറ്റം, ജീനാ കെ മാത്യു, രഞ്ജന വടക്കേല്‍, ഡോക്ടര്‍ ആലീസ്, സോളി പുതിയാമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *