Hivision Channel

ഇന്ധന വില വീണ്ടും കൂട്ടി; വില വര്‍ധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വര്‍ധന. ഡല്‍ഹിയില്‍ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വര്‍ധനവ് തുടരുമെന്നാണ് സൂചനകള്‍. കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 115.50 രൂപയും ഡീസല്‍ വില 104.41 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 113.5 രൂപയിലെത്തി. ഡീസല്‍ വില 102.44 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 113.79 രൂപയും ഡീസല്‍ വില 102.71 രൂപയുമായി. ഇറാനിലെ സംഘര്‍ഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വര്‍ധനവിന് പ്രധാന കാരണം. ഇന്ധനവില വര്‍ധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം അമേരിക്ക-ഇറാന്‍ സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ തിങ്കളാഴ്ച എണ്ണവില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ 4.71 ഡോളര്‍ കുറഞ്ഞ് ബാരലിന് 98.83 ഡോളറിലെത്തി. ഒറ്റയടിക്ക് 4.55 ശതമാനമാണ് വില കുറഞ്ഞത്. മേയ് 7ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില.

Leave a Comment

Your email address will not be published. Required fields are marked *