Hivision Channel

അട്ടപ്പാടി മധുക്കൊലപാതക കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സര്‍ക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. . ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്.

13-പേര്‍ക്ക് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാള്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകന്‍ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *