Hivision Channel

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. മുന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല. എട്ട് പ്രതികളെ പിടികൂടി.

എല്ലാ തരത്തിലും അന്വേഷണം നടത്തും. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പ്രത്യേക സംഘത്തിന്റെ ആവശ്യമില്ല. പൊലീസിന് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഡി ജി പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഡി ജി പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ഇന്റലിജന്‍സ് ഐ ജി പി വിജയന്‍, ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് മുന്‍ ഡി ജി പി ഹേമചന്ദ്രന്‍ എന്നിവരും എത്തിയിരുന്നു. ഇന്നലെയുണ്ടായ സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായി. ഇ ഡി ഉദ്യോഗസ്ഥര്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വന്നതിന്റെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *