
ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ, രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നല്‍കാന്‍ ആലോചന. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെവസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു. നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യ പരീക്ഷകളുടെ സുരക്ഷ ചുമതലയാകും നല്‍കുക.
നടപടി നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍. നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്‍ടിഎ യോഗത്തില്‍ അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായ ചര്‍ച്ചകള്‍ നടന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടരുത് എന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നടപടി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേസില്‍ ഇന്നലെ രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ അറിയിച്ചു. പൂനെയിലെ കോച്ചിംഗ് സെന്റര്‍ ഉടമ തേജസ് ഷാ, ലാത്തൂരിലെ ഡോക്ടര്‍ മനോജ് ഷിരുരെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ.














